പെരിയ: കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരുലക്ഷം അമ്മമാരുടെ ഒപ്പു ശേഖരിക്കാൻ തീരുമാനം. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽനിന്നു ശേഖരിക്കുന്ന ഒപ്പുകൾ രാഷ്ട്രപതിക്ക് സമർപ്പിക്കാൻ മഹിളാ കോൺഗ്രസ് കല്യോട്ട് സംഘടിപ്പിച്ച അമ്മമാരുടെ പ്രതിഷേധസദസ്സ് തീരുമാനിച്ചു.

കോൺഗ്രസ് ഉദുമ ബ്ലോക്ക് കമ്മിറ്റി 13-ന് നടത്തുന്ന സി.ഐ. ഓഫീസ് മാർച്ചിൽ 300പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ സിന്ധു പത്മനാഭൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ഗീത കൃഷ്ണൻ, ശ്രീകല പുല്ലൂർ, ഗീത നാരായണൻ തുടങ്ങിയവർ സംസാരിച്ചു.

Content Highlights; Periya Double murder case