പെരിയ : മൂന്നാംകടവ് വളവിൽ ലോറി മറിഞ്ഞു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തൃശ്ശൂരിൽനിന്ന് കുണ്ടംകുഴി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.

ബുധനാഴ്ച വൈകീട്ട് ഇതേ സ്ഥലത്ത് ജീപ്പ് മറിഞ്ഞിരുന്നു. ഭാരം കയറ്റിയ വാഹനങ്ങൾ ഇതുവഴി പോകരുതെന്ന് നെടുവോട്ട്പാറയിൽ മുന്നറിയിപ്പ് ബോർഡ്‌ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാത്രയ്ക്കിടയിൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽ അത് പെടില്ല. മൂന്നാംകടവ് റോഡിലെ വളവും ഇറക്കവും കുറച്ച് അപകടസാധ്യത ഒഴിവാക്കണമെന്ന്‌ ആവശ്യം ഉയരുന്നുണ്ടെങ്കിലും അധികൃതർ നടപടി സ്വീകരിക്കുന്നില്ല.