പെരിയ : പെരിയയിൽനിന്ന്‌ കുണ്ടംകുഴി ഭാഗത്തേക്ക് റബ്ബർ ഷീറ്റുമായി പോവുകയായിരുന്ന ജീപ്പ് മൂന്നാംകടവിലെ വളവിൽ മറിഞ്ഞു. ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടകരമായ ഇറക്കവും വളവുമുള്ള ഇടത്തുവച്ച് ബ്രേക്ക് നഷ്ടപ്പെട്ട് ജീപ്പ് മറിഞ്ഞത്. മൂന്നാംകടവ് സ്വദേശി ബിജു, രമണൻ എന്നിവരാണ് ജീപ്പിലുണ്ടായത്. ആർക്കും കാര്യമായ പരിക്കില്ല.