പെരിയ : രോഗം വലയ്ക്കുന്ന അഞ്ജിജിതക്ക് ആശ്വാസവും സഹായവുമായി സ്മാർട്ട് പെരിയയുടെ പ്രവർത്തകരെത്തി. ബോൺ ട്യൂമറിന്റെ വേദനകൾ മറികടന്നും പ്ലസ് ടുവിന് 90 ശതമാനം മാർക്ക് വാങ്ങിയ അഞ്ജിതയെ സഹായിക്കാൻ അരലക്ഷം രൂപയുമായാണ്‌ പ്രവർത്തകർ വന്നത്. പ്ലസ് ടു പരീക്ഷയുടെ സമയത്താണ് അഞ്ജിതയെ രോഗം പിടികൂടിയത്. രോഗക്കിടക്കയിൽനിന്നാണ് പരീക്ഷാഹാളിലെത്തിയത്. മാതൃഭൂമിയിൽ വന്ന വാർത്തയെ തുടർന്ന് രണ്ടുദിവസംകൊണ്ടാണ് സ്മാർട്ട് പെരിയയുടെ പ്രവർത്തകർ അരലക്ഷം രൂപ സ്വരൂപിച്ചത്. സർവീസ് മേഖലയിലുള്ളവരുടെ കൂട്ടായ്മയാണിത്. അരലക്ഷം രൂപ സ്മാർട്ട് പെരിയയുടെ പ്രസിഡൻറ്്‌ എ. വിജയൻ നായരിൽനിന്ന്‌ അഞ്ജിതയുടെ ഇളയച്ഛൻ ഗോപി കോമരം സഹായം ഏറ്റുവാങ്ങി. ചടങ്ങിൽ ഭാരവാഹികളായ വി. കുമാരൻ, എം. സതീശൻ തുടങ്ങിയവർ പങ്കെടുത്തു.