പെരിയ: അമിതവേഗത്തിൽ കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന കർണാടക രജിസ്ട്രേഷൻ കാർ വൈദ്യുതത്തൂണിലിടിച്ച് അപകടം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ടു കുട്ടികളുൾപ്പെടെ ആറ്ുപേരെ പരിക്കുകളോടെ നാട്ടുകാർ കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശവും വൈദ്യുതത്തൂണും തകർന്നു. പോലീസും അഗ്നിരക്ഷാസേനയും സംഭവ സ്ഥലത്തെത്തി വാഹനം ഹൈവേയിൽനിന്ന് നീക്കംചെയ്തു.