പള്ളത്തിങ്കാൽ: കക്കോട്ടമ്മ മീത്തൽവീട് കല്ലോടൻ തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ട് ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നെൽക്കൃഷി വിളവെടുത്തു. 20 വർഷത്തിലേറെയായി തരിശായിക്കിടന്ന ഒന്നര ഏക്കറിലാണ് കൃഷിയിറക്കിയത്.

ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സി.രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. ആഘോഷക്കമ്മിറ്റി കൺവീനർ പി.ടി.ശ്രീധരൻ പറയംപള്ളം അധ്യക്ഷതവഹിച്ചു. എം.അനന്തൻ, ജയപുരം ദാമോദരൻ, എ.കരുണാകരൻ, ബാബുരാജ് കല്ലോട്ട്, എം.കെ.ഭാസ്കരൻ, കെ.സുകുമാരൻ, ശോഭ പറയംപള്ളം, വേണുഗോപാൽ കക്കോട്ടമ, സജിത് തെയ്യത്തിങ്കാവ് തുടങ്ങിയവർ നേതൃത്വംനൽകി. കൂവം അളക്കൽ 2019 ഫെബ്രുവരി ആറിന് നടക്കും. മാർച്ച് ഒന്നുമുതൽ മൂന്നുവരെയാണ് തെയ്യംകെട്ട്.