പാലക്കുന്ന് : സ്വന്തം വീട്ടിലിരുന്ന് പഠിക്കാൻ സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ബി.ജെ.പി. പ്രവർത്തകർ അഞ്ച് ടെലിവിഷൻ നൽകി. പരിവാർ പാലക്കുന്ന് യു.എ.ഇ. കൂട്ടായ്മയിലെ ഒരു അംഗത്തിന്‍റെ സഹായത്തോടെ ബി.ജെ.പി. ഉദുമ പഞ്ചായത്ത് കമ്മിറ്റി ബേക്കൽ ചിറമ്മലിലെ മത്സ്യത്തൊഴിലാളികളുടെ രണ്ട് വീടുകളിൽ ടെലിവിഷൻ നൽകി. സേവാഭാരതി പ്രവർത്തകരാണ് ചളിയംകോടും ചട്ടംഞ്ചാലിലും നൽകിയത്. കേരള വനവാസി വികാസകേന്ദ്രവും ഒരുകുട്ടിക്ക് ടെലിവിഷൻ നൽകി. പാലക്കുന്ന് ബി.ജെ.പി. ഓഫീസിൽ നടന്ന പരിപാടി കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന കായിക പ്രമുഖ് പി. കൃഷ്ണൻ എച്ചിക്കാനം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിനായക പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം വൈ. കൃഷ്ണദാസ്, തമ്പാൻ അച്ചേരി, നാഗേഷ് , ശിവരാമൻ കിഴക്കേക്കര, ഗിരിധർ, ഷാജി, ടി. മുരളി, മധുസൂദനൻ എന്നിവർ സംസാരിച്ചു
ഉദുമ : ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഇരട്ട സഹോദരങ്ങൾക്ക് ഓൺലൈൻ പഠനത്തിന് ടെലിവിഷൻ നൽകി ഇതേ സ്കൂളിലെ പൂർവവിദ്യാർഥി ചെരിപ്പാടി മുരളി നായരാണ് സഹായിച്ചത്. പ്രധാന അധ്യാപകൻ ടി.വി. മധുസൂദനൻ ഏറ്റുവാങ്ങി. ഉദുമ പഞ്ചായത്ത് അംഗം പ്രഭാകരൻ തെക്കേക്കര, പി.വി. കൃഷ്ണൻ പള്ളം, പന്തൽ നാരായണൻ, അബ്ദുല്ലകുഞ്ഞി ഉദുമ, അബ്ദുൽ ഖാദർ പുതിയനിരം, ഫാത്തിമത്ത് റൈഹാന എന്നിവർ പങ്കെടുത്തു.
പള്ളിക്കര : അജാനൂർ ലയൺസ് ക്ലബ്ബ് പള്ളിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒരു വിദ്യാർഥിക്ക് ടെലിവിഷൻ നൽകി. ക്ലബ്ബ് പ്രസിഡന്റ് എം.ബി.എം. അഷറഫ്, സ്റ്റാഫ് സെക്രട്ടറി തുഫൈൽ റഹ്‌മാൻ, കെ.വി. സുനിൽകുമാർ, സുകുമാരൻ പൂച്ചക്കാട്, ഹസ്സൻ യാഫ, യുറോ കുഞ്ഞബ്ദുള്ള, സി.പി. സുബൈർ, എം. ഹാരിസ് എന്നിവർ സംസാരിച്ചു.
ഉദുമ : ഉദുമ പടിഞ്ഞാർ അംബിക എ.എൽ.പി. സ്കൂളിലെ കുട്ടികൾക്ക് 1994 ബാച്ചിലെ വിദ്യാർഥി കൂട്ടായ്മ രണ്ട് ടെലിവിഷൻ നൽകി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രസ്ഥാനികരായ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, അശോകൻ വെളിച്ചപ്പാടൻ എന്നിവരിൽനിന്ന് പ്രഥമാധ്യാപിക കെ. രമണി, പി.ടി.എ. പ്രസിഡന്റ് ബി. അരവിന്ദാക്ഷൻ എന്നിവർ ഏറ്റുവാങ്ങി. മാനേജർ എച്ച്. ഹരിഹരൻ, പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് രമേശ് കൊപ്പൽ, ശിശുപാലൻ, സുരേഷ്ബാബു എന്നിവർ സംസാരിച്ചു.