പാലക്കുന്ന്: രാമായണമാസാചരണത്തിന്റെ ഭാഗമായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ രാമായണ പഠനസത്രം സമാപിച്ചു. പെരികമന ശ്രീധരൻ നമ്പൂതിരി സമാപന പ്രഭാഷണം നടത്തി. കണ്ണൂർ, കാസർകോട് ജില്ലാതല രാമായണ, പ്രശ്നോത്തരി മത്സരവിജയികൾക്ക് ആചാരസ്ഥാനികരായ സുനീഷ് പൂജാരിയും കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താരും ചേർന്ന് സമ്മാനം നൽകി. സമാപന യോഗത്തിൽ ഭരണസമിതി പ്രസിഡന്റ് കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആചാരസ്ഥാനികരും ഭാരവാഹികളും സംസാരിച്ചു. മത്സരത്തിൽ ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ നേടിയവർ: പ്രശ്നോത്തരി എൽ.പി. വിഭാഗം: വിഷ്ണുപ്രിയ ശങ്കർ, ആദിഷ്, അമയ് കൃഷ്ണ. യു.പി.: പി.കെ.ജിത, അശ്വതി അശോകൻ, സൂര്യകിരൺ. ഹൈസ്കൂൾ: റിജുൽ രവി, മാളവിക, സൗപർണിക ദിനേശ്. പൊതുവിഭാഗം: വത്സല ലോഹിതാക്ഷൻ, എം.വി.ഗോപാലൻ, ഗീതാ ചന്ദ്രൻ. രാമായണ പാരായണം യു.പി: ശിവാനി രാജേഷ്, ദേവനന്ദ, ജിത. ഹൈസ്കൂൾ: അനാമിക മനോഹരൻ, യദുശ്രീ മാധവ്, സി.എസ്.ഗോപിക. പൊതുവിഭാഗം: പ്രീതി ബലരാമൻ, രാജേശ്വരിയമ്മ, ഗീതാചന്ദ്രൻ.