P surendran
പി സുരേന്ദ്രൻ

കാസർകോട് : അപൂർവരോഗത്തിന്റെ പിടിയിലായ പൊയിനാച്ചി പറമ്പ നെച്ചി സ്വദേശി പി.സുരേന്ദ്രൻ ചികിത്സാസഹായം തേടുന്നു. നിരവധി ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗത്തെക്കുറിച്ചു വ്യക്തമായി പറയാൻ ഡോക്ടർമാർക്ക് സാധിക്കുന്നില്ല. കൈകാലുകളും ശരീരവും മെലിയുകയാണ് രോഗലക്ഷണം. ഡൽഹി എയിംസിൽ ചികിത്സ തേടാനാണ് ആലോചിക്കുന്നത്. ഇതിനകം നല്ലൊരു തുക ചികിത്സയ്ക്ക് ചെലവായി. വിദ്യാർഥികളായ മൂന്നുമക്കളുടെ അച്ഛനാണ് സുരേന്ദ്രൻ. പൊയിനാച്ചിയിൽ ജീപ്പ് ഡ്രൈവറായിരുന്നു.

കൃഷിയിൽനിന്നും വാടകവാഹനത്തിൽനിന്നുമുള്ള തുച്ഛമായ വരുമാനമാണ് ഭാര്യ സരളയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം. സന്നദ്ധസംഘടനകളും വ്യക്തികളും നൽകിയ സഹായത്തിലായിരുന്നു ഇതുവരെ ചികിത്സ. സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. ചെയർമാനായി ജനകീയ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. സഹായം യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പൊയിനാച്ചി ശാഖയിൽ 626602010018788. IFSC: UBIN 0562661 നമ്പറിലുള്ള അക്കൗണ്ടിൽ അയക്കണം. സഹായ സമിതി വർക്കിങ് ചെയർമാൻ രാജൻ കെ.പൊയിനാച്ചി, കൺവീനർ രതീഷ് പിലിക്കോട്, രവിന്ദ്രൻ കരിച്ചേരി, എം.ജയകൃഷ്ണൻ നായർ, രാഘവൻ വലിയവീട്, ഉണ്ണികൃഷ്ണൻ അണിഞ്ഞ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.