നീലേശ്വരം: അടിസ്ഥാനവര്‍ഗത്തിന്റെ സമഗ്ര വികസനത്തിനായിരിക്കണം സഹകരണ പ്രസ്ഥാനങ്ങള്‍ പ്രാധാന്യം നല്‌കേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
 ദുര്‍ബലവിഭാഗങ്ങള്‍ക്ക് ആശ്വാസം എത്തിക്കുന്നതോടൊപ്പം അവരുടെ ഇല്ലായ്മകള്‍ക്ക് പരിഹാരം കാണാനും സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നീലേശ്വരം റൂറല്‍ സഹകരണ-ഭവന നിര്‍മാണ സംഘത്തിന്റെ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

 പ്രസിഡന്റ് പി.കുഞ്ഞപ്പ നായര്‍ അധ്യക്ഷത വഹിച്ചു. സംഘത്തിന്റെ സ്‌ട്രോങ് റൂം നഗരസഭാധ്യക്ഷന്‍ പ്രൊഫ. കെ.പി.ജയരാജനും, കൗണ്ടര്‍ സംസ്ഥാന ഹൗസ്ഫെഡ് ചെയര്‍മാന്‍ അഡ്വ. എം.ഇബ്രാഹിംകുട്ടിയും വായ്പാവിതരണം ജില്ലാ ബാങ്ക് പ്രസിഡന്റ് പി.സി.രാമനും ഉദ്ഘാടനം ചെയ്തു. സഹകരണസംഘം അസി. രജിസ്ട്രാര്‍ കെ.രവീന്ദ്രന്‍ ആദ്യനിക്ഷേപം സ്വീകരിച്ചു. ഹൗസ്ഫെഡ് ഡയറക്ടര്‍ എം.അസിനാര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. എം.വി.പദ്മനാഭന്‍ സ്വാഗതവും കെ.എം.തമ്പാന്‍ നായര്‍ നന്ദിയും പറഞ്ഞു.