നീലേശ്വരം : കാർഗിലിലെ ദീപ്തമായ ഓർമകൾക്കുമുന്നിൽ പടന്നക്കാട് നെഹ്രു ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എൻ.സി.സി. കാഡറ്റുകൾ വീടുകളിൽ ദീപം തെളിച്ചു. ഒപ്പം പ്രസംഗമത്സരവും പോസ്റ്റർ രചനാമത്സരവും സംഘടിപ്പിച്ചു. അസോഷ്യേറ്റ് എൻ.സി.സി. ഓഫീസർ ലഫ്‌. നന്ദകുമാർ കോറോത്ത് അധ്യക്ഷതവഹിച്ചു. എൻ.കൃഷ്ണസാഗർ, സി.ആതിര, പി.ടി.ആരതി, ഹെൽന ജോസഫ്, പി.അനസ്, പി.വി.ആതിര, ബഹിഷ്മ, എം.രേശ്മ, ശ്രീധ കെ. നമ്പ്യാർ എന്നിവർ സംസാരിച്ചു.

കാഞ്ഞങ്ങാട് : കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കാഞ്ഞങ്ങാട് ശാഖാ വിജയദിനം ആഘോഷിച്ചു. പ്രസിഡന്റ് അബ്ദുൾ റഹ്‌മാൻ ഹാജി അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് നാരായണൻ നായർ, ക്യാപ്റ്റൻ വിജയൻ നായർ, ലഫ്‌. തമ്പാൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.