നീലേശ്വരം : പതിനാറുകാരിയെ പിതാവുൾപ്പെടെയുള്ള സംഘം പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടുപേരെക്കൂടി നീലേശ്വരം പോലീസ് അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട് സൗത്തിലെ ജിം ഷെരീഫ് എന്ന മുഹമ്മദ് ഷെരീഫ് (46), തൈക്കടപ്പുറത്തെ അഹമ്മദ് (65) എന്നിവരെയാണ് നീലേശ്വരം എസ്.ഐ. കെ.പി.സതീഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. മടിക്കേരിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലാണ് ഇവർ പ്രതികൾ.

ഷെരീഫിനെ സീതാംഗോളിയിൽനിന്നും അഹമ്മദിനെ തൈക്കടപ്പുറത്തുനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഇനി ഒരാൾകൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ കേസ് ചീമേനി എസ്.എച്ച്.ഒ. എ.അനിൽകുമാറിന് കൈമാറി. സംഭവത്തിൽ ആകെ ആറുകേസുകളിലായി എട്ടുപേരാണ് പ്രതികൾ. ഇതിൽ പെൺകുട്ടിയുടെ മാതാവിന്റെ പങ്കിനെക്കുറിച്ച് തെളിവ്‌ കിട്ടിയിട്ടില്ല. സുരക്ഷ കണക്കിലെടുത്ത് പെൺകുട്ടിയെ ശിശുക്ഷേമസമിതി അംഗങ്ങളെത്തി സർക്കാരിന്റെ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.