നീലേശ്വരം : പാണ്ടിക്കോട് പുനർജനി പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ സുവർണവല്ലി-പാണ്ടിക്കോട് റോഡ് ശ്രമദാനം നടത്തി. ഇരുവശങ്ങളും കാട് വളർന്ന് കാൽനടയാത്രപോലും ദുസ്സഹമായിരുന്നു. ഏകദേശം രണ്ടുകിലോമീറ്ററോളം ദൂരമാണ് സംഘം, പ്രസിഡന്റ് ബാലകൃഷ്ണന്റെയും സെക്രട്ടറി സജിത്തിന്റെയും നേതൃത്വത്തിൽ കാട് വെട്ടിത്തെളിച്ചത്.