നീലേശ്വരം : കോവിഡ് സ്ഥിരീകരിച്ചവർക്കായി പാലത്തടം കാമ്പസിലെ ഹോസ്റ്റലിലൊരുക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രം ശുചീകരിച്ച് കുടുംബശ്രീയും ഡി.വൈ.എഫ്.ഐ. പ്രവർത്തകരും. വാർഡ് കൗൺസിലർ വി. മോഹനന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം നടത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് നഗരസഭയുടെ കീഴിൽ എഫ്.എൽ.ടി.സി. ഒരുക്കിയത്.