നീലേശ്വരം : പാലാത്തടത്തെ കണ്ണൂർ സർവകലാശാല കാമ്പസിൽ നീലേശ്വരം താലൂക്ക് ആസ്പത്രിയുടെ കീഴിൽ കോവിഡ് പ്രാഥമിക പരിചരണ കേന്ദ്രം (ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ) ഒരുങ്ങി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവും (ഡി.എം.സി.) നീലേശ്വരം റോട്ടറി ക്സബ്ബും ഇവിടേക്ക് 35 കിടക്കകളും 15 ഫാനുകളും നൽകി. പടന്നക്കാട്ടെ കോവിഡ് ആസ്പത്രിയിലേക്ക് കഴിഞ്ഞ ദിവസം റോട്ടറി ക്ലബ്ബ് 20 കിടക്കകൾ നൽകിയിരുന്നു.

ജില്ലാ ഭരണകൂടവുമായി ചേർന്ന് മറ്റ് പ്രാഥമിക പരിചരണ കേന്ദ്രങ്ങളിലേക്കും സഹായം നൽകുമെന്ന് ഡി.എം.സി. ഭാരവാഹികൾ അറിയിച്ചു. ജില്ലാ കോ-ഓർഡിനേറ്ററായി പി.വി. സുജിത് കുമാറിനെ തിരഞ്ഞെടുത്തു. ഫോൺ: 9947209151.

ഡി.എം.സി. എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും കേന്ദ്ര ആദായനികുതി വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറലുമായ പി. മനോജ് കുമാറും റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പി.വി. സുജിത് കുമാറും ചേർന്ന് താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ്, നോഡൽ ഓഫീസർ ഡോ. വി. സൂരേശൻ എന്നിവർക്ക് കൈമാറി. വാർഡ് കൗൺസിലർ മനോഹരൻ, പി.ഇ. ഷാജിത്ത്, സി. രാജീവൻ, രാജൻ പള്ളിയത്ത് എന്നിവർ പങ്കെടുത്തു.