നീലേശ്വരം : നഗരസഭയിൽ പി.എം.എ.വൈ. പദ്ധതിയിൽ ഒരുങ്ങുന്നത് 650 വീടുകൾ. രണ്ടുഘട്ടങ്ങളിലായാണിത്. കഴിഞ്ഞകാലങ്ങളിൽ ഭവനനിർമാണസഹായം ലഭിച്ചിട്ടും പലകാരണങ്ങളാൽ വീട് പൂർത്തിയാക്കാത്തവർക്കായിരുന്നു ആദ്യ ഊഴം. ഇതിൽ 40 വീടുകൾ പൂർത്തീകരിച്ചു. രണ്ടാംഘട്ടത്തിൽ ഭവനരഹിതരായ 610 കുടുംബങ്ങളെ കുടുംബശ്രീ സർവേയിൽ കണ്ടെത്തി. 320 വീടുകൾ പൂർത്തീകരിച്ചു. മറ്റുള്ളവ അവസാനഘട്ടത്തിലാണ്.