നീലേശ്വരം : മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് സി.ബി.ഐ. അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് കിനാനൂർ-കരിന്തളം പ്രവാസി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ബിരിക്കുളത്ത് സായാഹ്ന ധർണ നടത്തി. ഡ.സി.സി. ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉദ്ഘാടനം ചെയ്തു.

ബാലഗോപാലൻ കാളിയാനം അധ്യക്ഷത വഹിച്ചു.

സി.ഒ. സജി, വി. കൃഷ്ണൻ, രാജീവൻ കുവാറ്റി, നൗഷാദ് കാളിയാനം, പി. സുരേശൻ, സി.വി. വിനോദ് കുമാർ, അംബരീഷ് പരപ്പ, കെ. കുഞ്ഞികൃഷ്ണൻ, ഗോപിനാഥൻ കാറളം എന്നിവർ സംബന്ധിച്ചു.