നീലേശ്വരം : നീലേശ്വരം നഗരസഭയിലെ ആരോഗ്യപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും നഗരസഭാ ചെയർമാനുൾപ്പെടെ കൗൺസിലർമാരുടെയും ജീവനക്കാരുടെയുമടക്കം 120 പേരുടെയും ആന്റിജൻ പരിശോധന നടത്തി. ഇതിൽ ആർക്കും കോവിഡ് പോസിറ്റീവായിട്ടില്ലെന്ന് നീലേശ്വരം താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് പറഞ്ഞു.