നീലേശ്വരം : സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി. തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ധർണ നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എം.ശ്രീധരൻ അധ്യക്ഷനായി.

ടി.വി.കുഞ്ഞിരാമൻ, വി.വി.സുധാകരൻ, ഇ.ഷജീർ, സി.വിദ്യാധരൻ, പ്രകാശ് കരിങ്ങാട്ട്, വി.ദാമോദരൻ, എ.പി.മോഹനൻ എന്നിവർ സംസാരിച്ചു.