നീലേശ്വരം : താലൂക്ക് ആസ്പത്രി സ്രവപരിശോധനാകേന്ദ്രത്തിൽ നീലേശ്വരത്തെ പച്ചക്കറിവ്യാപാരികൾക്കായി കോവിഡ് ആന്റിജൻ പരിശോധന നടത്തി. സ്രവം ശേഖരിച്ച് മണിക്കൂറുകൾക്കുള്ളിൽ പരിശോധനാഫലം അറിയാവുന്നതാണ് കോവിഡ് ആന്റിജൻ പരിശോധന.

കാസർകോട് പട്ടണത്തിൽ പച്ചക്കറി വ്യാപാരികൾക്കിടയിൽ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തതിന്റെ ഭാഗമായാണ് നീലേശ്വരം നഗരസഭ ഇടപെട്ട് പരിശോധന തുടങ്ങിയത്. നഗരസഭാപരിധിയിലെ 45 പേരുടെ സ്രവം ഞായറാഴ്ച പരിശോധിച്ചു. ഇവരുടെയെല്ലാം ഫലം നെഗറ്റീവാണ്. ഡോ. വി.സുരേശനാണ് സ്രവപരിശോധന കേന്ദ്രത്തിന്റെ നോഡൽ ഓഫീസർ.