നീലേശ്വരം : നീലേശ്വരം സർവീസ് സഹകരണ ബാങ്ക് റിക്രിയേഷൻ ക്ലബ്ബും നീലേശ്വരം എൻ.കെ.ബി.എം. താലൂക്ക് ഹോമിയോപതിക് ആസ്പത്രിയും ചേർന്ന് ഡെങ്കിപ്പനി പ്രിതിരോധമരുന്ന് നൽകി. ബാങ്ക് പ്രസിഡന്റ് എം. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.

ബാങ്ക് സെക്രട്ടറി പി. രാധാകൃഷ്ണൻ നായർ അധ്യക്ഷനായി. മെഡിക്കൽ സൂപ്രണ്ട്‌ ഡോ. ആർ. സരളകുമാരിയിൽനിന്ന്‌ ക്ലബ്ബ് സെക്രട്ടറി കെ. സുകുമാരൻ പ്രതിരോധമരുന്ന് ഏറ്റുവാങ്ങി. ആർ.എം.ഒ. ഡോ. പി. രതീഷ് ബോധവത്കരണ ക്ലാസെടുത്തു. അസിസ്റ്റന്റ്‌ ഡയറക്ടർ ഓഡിറ്റ് എസ്. കണ്ണൻ, എ. സുരേഷ് ബാബു, കെ. സൂരജ്, എം. ശാന്തിനി, കെ.എം. ശ്രീജ, കെ.ആർ. രാകേഷ്, കെ. പ്രിയേഷ്, ക്ലബ്ബ് പ്രസിഡന്റ് എം. മനോജ്, ടി.കെ. അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.