നീലേശ്വരം : കിംപ്കോ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പുതുക്കൈ ധർമശാസ്താ ക്ഷേത്ര പരിസരത്ത് കപ്പ, മഞ്ഞൾ കൃഷിയിറക്കി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനംചെയ്തു. കിംപ്കോ ചെയർമാൻ കെ.പി. കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷതവഹിച്ചു. ബാലകൃഷ്ണൻ, അനിൽ വാഴുന്നോറൊടി, എ. സുരേഷ്‌ബാബു, സുകുമാരൻ, ശ്രീനിവാസൻ, രഘു എന്നിവർ സംസാരിച്ചു.