നീലേശ്വരം : ലോകത്തിലെ ഏറ്റവുംചെറിയ നിലവിളക്ക് വെള്ളിയിൽ നിർമിച്ച് 'ബെസ്റ്റ് ഓഫ് ഇന്ത്യ' റെക്കോഡ്‌സിൽ ഇടംനേടിയ എം.കെ.അർജുൻ, എം.കെ.അരുൺ എന്നിവരെ നീലേശ്വരം നഗരസഭ അനുമോദിച്ചു. നീലേശ്വരം പള്ളിക്കര സ്വദേശി കുമാരൻ-ഗിരിജ ദമ്പതിമാരുടെ മക്കളാണ് ഇവർ. നഗരസഭാ ചെയർമാൻ കെ.പി.ജയരാജൻ ഉപഹാരം നൽകി. പി.പി.മുഹമ്മദ് റാഫി, പി.രാധ, പി.എം.സന്ധ്യ, കെ.വി.സുധാകരൻ എന്നിവരും സംബന്ധിച്ചു.