നീലേശ്വരം : കാസർകോട്ട് എയിംസ് അനുവദിക്കണമെന്ന് വിശ്വകർമ സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഓൺലൈനിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ശശി മുള്ളൂൽ അധ്യക്ഷനായിരുന്നു. ടി.കെ.ശ്രീനിവാസൻ ആചാരി, രവി കോട്ടുമൂല, കെ.രാമകൃഷ്ണൻ, കെ.പദ്‌മനാഭൻ, രജിത രാമചന്ദ്രൻ, ഷീബ പവിത്രൻ, പ്രേമലതാ രാഘവൻ, സുചിത്ര സുനിൽ എന്നിവർ സംസാരിച്ചു.