നീലേശ്വരം : നീലേശ്വരം കൃഷി ഭവനിൽ 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി സമ്മിശ്രപച്ചക്കറി വിത്തുവിതരണം തുടങ്ങി. നഗരസഭാ ചെയർമാൻ കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ വി. ഗൗരി, എ.കെ. കുഞ്ഞികൃഷ്ണൻ, കൃഷി ഓഫിസർ ഷിജോ തുടങ്ങിയവർ പങ്കെടുത്തു.