നീലേശ്വരം : എഫ്.സി.ഐ. ഗോഡൗണുകൾ സ്വകാര്യവത്കരിക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരത്ത് എഫ്.സി.ഐ. തൊഴിലാളികൾ പണിമുടക്കി. തൊഴിലാളികളെ സ്ഥിരപ്പെടുത്തിയുള്ള സുപ്രീം കോടതി വിധി നടപ്പാക്കുക, തൊഴിലാളിദ്രോഹ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾകൂടി ഉന്നയിച്ചായിരുന്നു പണിമുടക്ക്.

സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം കെ.ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. എഫ്.സി.ഐ. വർക്കേഴ്‌സ് ഫെഡറേഷൻ എ.ഐ.ടി.യു.സി. ജനറൽ സെക്രട്ടറി പി.വിജയകുമാർ അധ്യക്ഷനായിരുന്നു. എ.അമ്പൂഞ്ഞി, കെ.വി.കുഞ്ഞിക്കൃഷ്ണൻ, വെങ്ങാട്ട് ശശി, വി.വി.അനീഷ്, എം.പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.