നീലേശ്വരം : കനത്തുപെയ്ത മഴയിൽ തേജസ്വിനി പുഴയ്ക്കരികിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ മുക്കട, കുണ്ടൂർ, വടക്കേ പുലിയന്നൂർ, അണ്ടോൾ, വേളൂർ, പാറക്കോൽ, കീഴ്മാല, കിനാനൂർ, കണിയാട എന്നിവിടങ്ങളും കയ്യൂർ-ചീമേനി പഞ്ചായത്തിലെ പുലിയന്നൂർ, പൊതാവൂർ, മയ്യിൽ, ചെറിയാക്കര, നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, ചാത്തമത്ത്, കാര്യങ്കോട് ഭാഗങ്ങളിലും വെള്ളംകയറി.

തീരദേശ റോഡിന്റെ ഭാഗമായുള്ള മുക്കട-അരയാക്കടവ് റോഡിലെ പാറക്കോൽ പാലം പൂർണമായും വെള്ളത്തിനടയിലായി. പാറക്കോൽ പാടശേഖരത്തിലെ ഒന്നാംവിള നെൽകൃഷിയിറക്കിയതും വെള്ളത്തിൽ മുങ്ങി. പുഴയിലേക്കൊഴുകുന്ന തോടുകളടക്കം കരകവിഞ്ഞൊഴുകുന്ന സ്ഥിതിയാണ്.