നീലേശ്വരം : വർധിപ്പിച്ച ഡി.എ. നടപ്പിലാക്കാൻ കോവിഡ് മൂലം കഷ്ടപ്പെടുന്ന ക്ഷേത്രം ഊരാളരെ നിർബന്ധിക്കുന്നതിൽനിന്നും ദേവസ്വം ബോർഡ് അധികൃതർ പിൻമാറണമെന്ന് ക്ഷേത്ര ഊരാളസഭ ജില്ലാ കമ്മറ്റി ആവശ്യപ്പട്ടു. നീലേശ്വരം പുളിക്കാൽ വിഷ്ണുമൂർത്തി ക്ഷേത്ര പരിസരത്ത് നടന്ന യോഗത്തിൽ ജില്ല പ്രസിഡന്റ് കെ.സി. മാനവർമരാജ അധ്യക്ഷനായി. ഉത്തരകേരള ഊരാള സഭ ഖജാൻജി ഐ.കെ. രാംദാസ് വാഴുന്നവർ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി മല്ലിശ്ശേരി വാസുദേവൻ നമ്പൂതിരി, രഘുനാഥ് മേലത്ത്, പി.കെ. ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു.