നീലേശ്വരം : ദേശവ്യാപകമായി 13-ന് നടക്കുന്ന അവകാശദിനാചരണം വിജയിപ്പിക്കാൻ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കെ. ബാബു അധ്യക്ഷനായി. കെ. ബാലകൃഷ്ണൻ, പി. മണിമോഹൻ, കെ.എസ്. കുഞ്ഞിരാമൻ, എം. രാമൻ, എം.വി. ചന്ദ്രൻ, ബി. രാജൻ, കെ. ശങ്കര നാരയണൻ എന്നിവർ സംസാരിച്ചു.