നീലേശ്വരം : സഹകാരിയും നീലേശ്വരം റൂറൽ കോ-ഓപ്പറേറ്റീവ് ഹൗസിങ് സഹകരണ സംഘത്തിന്റെ ആരംഭകാല ഓണററി സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന പി. കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ ഭരണസമിതി അനുശോചിച്ചു. സംഘം പ്രസിഡന്റ് എൻ.കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് എം.വി. പദ്‌മനാഭൻ, സെക്രട്ടറി കെ.എം. ഉണ്ണികൃഷ്ണൻ, കെ.എം. തമ്പാൻ നായർ, പി. പദ്‌മനാഭൻ, എം. രഘു, കെ. വേണുഗോപാലൻ, പി. രാഘവൻ നായർ എന്നിവർ സംസാരിച്ചു.