നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് കാരണവർ പി. കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ തറവാട് ട്രസ്റ്റ് യോഗം അനുശോചിച്ചു. ട്രസ്റ്റ് പ്രസിഡന്റ് പൈനി വേണുഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. നിയുക്ത കാരണവർ പൈനി കുട്ടൻ നായർ, വാർഡ് കൗൺസിലർ പി. കുഞ്ഞിക്കൃഷ്ണൻ നായർ, ട്രസ്റ്റ് ഭാരവാഹികളായ ബ്രിജേഷ്, പൈനി, പി. നളിനാക്ഷൻ നായർ, പി. മോഹനൻ നായർ, പൈനി ബാലകൃഷ്ണൻ നായർ, പൈനി കുഞ്ഞമ്പു നായർ, പി. നളിനി എന്നിവർ സംസാരിച്ചു.

നീലേശ്വരം : പ്രമുഖ സഹകാരിയും നീലേശ്വരം സർവീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറിയും ആയിരുന്ന പി. കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ ബാങ്ക് ഭരണസമിതിയുടെയും ജീവനക്കാരുടെയും യോഗം അനുശോചിച്ചു. ബാങ്ക് പ്രസിഡന്റ് എം. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ മേലാളത്ത് കൃഷ്ണൻ, എ. സുരേഷ് ബാബു, ബി. സുധാകരൻ കൊട്ര, എം.കെ. സതീശൻ, കെ. സൂരജ്, കെ.വി. പ്രശാന്ത്, വി.വി. ഉഷ, എം. ശാന്തിനി, കെ.എം. ശ്രീജ, ബാങ്ക് സെക്രട്ടറി പി. രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവലിലെ നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം മുൻ സെക്രട്ടറി പി. കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ വായനശാല പ്രവർത്തകസമിതിയോഗം അനുശോചിച്ചു. പ്രസിഡന്റ് എം. മധുസൂദനൻ അധ്യക്ഷത വഹിച്ചു. പി. കുഞ്ഞിരാമൻ നായർ, കെ. മധുസൂദനൻ, സതീഷ് കരിങ്ങാട്ട്, ഡോ. എം. രാധാകൃഷ്ണൻ നായർ, വാർഡ് കൗൺസിലർ പി.വി. രാധാകൃഷ്ണൻ, കെ.രാജഗോപാലൻ, കെ. ആനന്ദവല്ലി, എം. ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.

പൊയിനാച്ചി : മുതിർന്ന കോൺഗ്രസ് നേതാവ് പൊയിനാച്ചി പറമ്പിലെ എം.രാഘവൻ നായരുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. ചെമ്മനാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കൃഷ്ണൻ ചട്ടഞ്ചാൽ അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ. കെ.പി.കുഞ്ഞിക്കണ്ണൻ, സി.രാജൻ പെരിയ, അഡ്വ. കെ.കുമാരൻ നായർ, എ.കെ.ശശിധരൻ, ബാലകൃഷ്ണൻ നായർ പൊയിനാച്ചി, ഷാനാവാസ് പാദൂർ, സുകുമാരൻ പൂച്ചക്കാട്, രാഘവൻ വലിയവീട്, സുകുമാരൻ ആലിങ്കാൽ, എൻ.ബാലചന്ദ്രൻ, സന്ദീപ് എന്നിവർ സംസാരിച്ചു. കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠൻ, ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിൽ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.