നീലേശ്വരം : എഫ്.സി.ഐ. ഗോഡൗണുകൾ സ്വകാര്യവത്‌കരിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് എഫ്.സി.ഐ. വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി.) പ്രസിഡന്റ് വിജയൻ കുനിശ്ശേരി, ജനറൽ സെക്രട്ടറി പി. വിജയകുമാർ എന്നിവർ ആവശ്യപ്പെട്ടു. എഫ്.സി.ഐ.യെ പൊതുമേഖലയിൽ നിലനിർത്തുകയും തൊഴിലാളികളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുകയും വേണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.