നീലേശ്വരം : ജില്ലാ റഗ്ബി അസോസിയേഷൻ അന്തർദേശിയ ഒളിമ്പിക്സ് ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഒളിമ്പിക്സ് എംബ്ലം ഉള്ള മാസ്ക് വിതരണം, ഒളിമ്പിക്സ് ദീപം തെളിക്കൽ, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭാ ചെയർമാൻ കെ.പി.ജയരാജൻ ഒളിമ്പിക്സ് ദീപശിഖ സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗം ടി.വി.ബാലന് കൈമാറി ഉദ്ഘാടനംചെയ്തു.

സംസ്ഥാന റഗ്ബി താരം ലക്ഷ്മി നന്ദ ദീപശിഖാ പ്രയാണം നടത്തി. ജില്ലാ പ്രസിഡന്റ് എം.എം.ഗംഗാധരൻ അധ്യക്ഷനായിരുന്നു. പി.പി.മുഹമ്മദ് റാഫി, ഡോ. ടി.എം.സുരേന്ദ്രനാഥ്, കെ.വിജയകുമാർ പള്ളിക്കര, അച്യുതൻ മയ്യിച്ച, എം.ടി.പി. സൈഫുദ്ദിൻ, ഗോപിനാഥൻ അച്ചാംതുരുത്തി, മനോജ് പള്ളിക്കര, ലൈല വിദ്യാനഗർ എന്നിവർ സംസാരിച്ചു.