നീലേശ്വരം: പള്ളിക്കര പാലേരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ടം 11 മുതൽ 14 വരെ നടക്കും. ബുധനാഴ്ച രാവിലെ ഒൻപതിന് ദീപവും തിരിയും കൊണ്ടുവരൽ, വൈകീട്ട് ഏഴിന് തിടങ്ങൽ, പുലിയൂർ കണ്ണൻ, പൂമാരുതൻ എന്നീ ദൈവത്തിന്റെ വെള്ളാട്ടം, രാത്രി ഒൻപതിന് മെഗാഷോ.
വ്യാഴാഴ്ച രാത്രി ഒൻപതിന് കൊട്ടുമ്പുറത്ത് എഴുന്നള്ളത്ത്, രാത്രി പത്തിന് തിടങ്ങൽ, കരിമരുന്ന് പ്രയോഗം, വിവിധ തെയ്യങ്ങളുടെ തോറ്റം പുറപ്പാട്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് പുതിയഭഗവതിയുടെ പുറപ്പാട്, രാത്രി ഏഴിന് ഉന്നതവിജയികൾക്കുള്ള അനുമോദനപരിപാടി, രാത്രി എട്ടിന് നാടകം ’മഹാകവി കളിദാസൻ’.
ശനിയാഴ്ച രാവിലെമുതൽ വിവിധ തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് അന്നദാനം, വൈകീട്ട് മൂന്നിന് വിഷ്ണുമൂർത്തി. ആറിന് എഴുന്നള്ളത്ത്, തേങ്ങയേറോടെ സമാപനം.