നീലേശ്വരം: നീലേശ്വരത്തിന്റെ അടിസ്ഥാനസൗകര്യങ്ങളായ ബസ് സ്റ്റാൻഡ്, പൊതുശൗചാലയ നിരമാണം എന്നിവയുടെ പണി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും ഗതാഗതയോഗ്യമല്ലാത്ത ദേശീയപാതയിലെ കുഴികൾ നികത്താനുള്ള നടപടികൾ ആരംഭിക്കണമെന്നും അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ നീലേശ്വരം മേഖലാ വാർഷിക കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. നീലേശ്വരം വ്യാപാരഭവനിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് റോയി ജോസഫ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സോണി ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ.ദിനേശൻ അംഗങ്ങൾക്കുള്ള ഐ.ഡി. കാർഡ് വിതരണം ചെയ്തു. മേഖലാ സെക്രട്ടറി രതീഷ് പള്ളിക്കര, അഭിലാഷ് ഗ്ലോബൽ, രാജേന്ദ്രൻ അടുക്കം, രഞ്ജിത്ത് വെങ്ങാട്ട്, രഞ്ജിത്ത് കടപ്പുറം, കൃഷ്ണൻ കൊല്ലംപാറ എന്നിവർ സംസാരിച്ചു.