നീലേശ്വരം: തളിയിൽ നീലകണ്ഠേശ്വരക്ഷേത്രത്തിൽ 18-ന് ഭാഗവതസപ്താഹയജ്ഞം തുടങ്ങും. പയ്യന്നൂർ ആലക്കാട് മാടമന ശങ്കരനാരായണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. പാരായണം: തങ്കമണി അന്തർജനം. പൂജ: കോറമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരി. വൈകീട്ട് ആചാര്യവരവേൽപ്പിനുശേഷം ഭാഗവതമാഹാത്മ്യ പ്രഭാഷണം. 19-ന് രാവിലെ മുതൽ പാരായണം, പ്രഭാഷണം. യജ്ഞം 25-ന് സമാപിക്കും.