നീലേശ്വരം: നീലേശ്വരം ജി.എൽ.പി. സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രഥമാധ്യാപിക എം.എസ്.ശ്രീദേവി പതാക ഉയർത്തി

നീലേശ്വരം: കേരള സാംസ്കാരിക പരിഷത്ത് ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യദിനമാഘോഷിച്ചു. ജില്ലാ പ്രസിഡൻറ്്‌ മൂസാ പാട്ടില്ലത്ത്, കെ. ബാലഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.

നീലേശ്വരം: കടിഞ്ഞിമൂല പുറത്തേക്കൈ കമല നെഹ്രു സ്മാരക വായനശാല ഗ്രന്ഥാലയം സ്വാതന്ത്ര്യദിനമാഘോഷിച്ചു. എക്സിക്യുട്ടീവ് അംഗം മീനാക്ഷി പതാകയുയർത്തി. വാർഡ് കൗൺസിലർ കെ.തങ്കമണി ഉദ്ഘാടനം ചെയ്തു. കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ശുചീകരണപ്രവർത്തനങ്ങൾ നടത്തി.

നീലേശ്വരം: പുതുക്കൈ ഗവ. യു.പി. സ്കൂളിൽ സ്വാതന്ത്ര്യദിനമാഘോഷിച്ചു. പ്രഥമാധ്യാപകൻ കെ.പി.സി. അബ്ദുൾഖാദർ പതാകയുയർത്തി. വാർഡ് കൗൺസിലർ എ.സൗമിനി ഉദ്ഘാടനം ചെയ്തു. ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു. എ.നാരായണൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിദ്യാർഥിനി വൈഗ ജനാർദനൻ എൻഡോവ്‌മെന്റ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.