നീലേശ്വരം: മൃഗസംരക്ഷണ വകുപ്പ്, നീലേശ്വരം നഗരസഭ, ക്ഷീരോത്‌പാദക സഹകരണസംഘങ്ങൾ സഹകരിച്ച് ക്ഷീരകർഷക സെമിനാർ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ വി.ഗൗരി അധ്യക്ഷതവഹിച്ചു. ‘ക്ഷീരകർഷകരുടെ കർത്തവ്യങ്ങളും ക്ഷീര പരിപാലനവും’ വിഷയത്തിൽ ഡോ. കിരൺ ബാബു ക്ലാസെടുത്തു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ തോട്ടത്തിൽ കുഞ്ഞിക്കണ്ണൻ, കൗൺസിലർമാരായ എറുവാട്ട് മോഹനൻ, പി.വി.രാധാകൃഷ്ണൻ, പി.കുഞ്ഞിക്കൃഷ്ണൻ, കെ.വി.സുധാകരൻ, പി.ഭാർഗവി, ക്ഷീരസംഘം പ്രസിഡന്റുമാരായ മാമുനി വിജയൻ, കെ.എം.സുകുമാരൻ, കെ.രാജു, പി.നാരായണൻ തുടങ്ങിയവർ സംസാരിച്ചു.