കാസർകോട്: പ്രവാചകസ്മരണ പുതുക്കി നാടെങ്ങും നബിദിനാഘോഷം നടന്നു. നാടെങ്ങും പ്രവാചക കീർത്തനങ്ങളോടെ നബിദിന റാലികൾ സംഘടിപ്പിച്ചു. വിവിധയിടങ്ങളിൽ മധുരപലഹാര വിതരണവും ഭക്ഷണ വിതരണവും നടന്നു.

പള്ളങ്കോട് ഹയാത്തുൽ ഇസ്‌ലാം മദ്രസ കമ്മിറ്റി നബിദിന റാലി നടത്തി. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം. യൂസഫ് ഹാജി, കെ.പി.സിറാജുദ്ദീൻ, പി.എച്ച്.അബൂബക്കർ ഹാജി, ടി.എ.അബ്ദുല്ല ഹാജി, അബ്ദുൽ മജീദ്, എം.ഇ.അബ്ദുല്ല, അബ്ദുൽ ഖാദർ ഫൈസി, പി.എസ്.ഇബ്രാഹിം ഫൈസി, അസീസ് ഹനീഫി തുടങ്ങിയവർ നേതൃത്വംനൽകി.

പാക്യാര ഇനാറത്തുൽ ഇസ്‌ലാം മദ്രസ വ്യദ്യാർഥികൾ നടത്തിയ നബിദിന റാലിക്ക് ജമാഅത്ത് ഖത്വീബ് മുസ്തഫ ബാഖഫി, മുഹമ്മദ് കുഞ്ഞി, കെ.കെ.അശ്‌റഫ്, തായത്ത് അബ്ദുല്ല, ഖാലിദ് ഫൈസി, പി.കെ.അബ്ദുല്ല മൗലവി തുടങ്ങിയവർ നേതൃത്വംനൽകി.

മഞ്ചേശ്വരം ഉദ്യാവരം ജമാഅത്ത് ഖിദ്മത്തുൽ ഇസ്‌ലാം അസോസിയേഷൻ നബിദിന പരിപാടികൾ സംഘടിപ്പിച്ചു. ജമാഅത്തിന്റെ കീഴിലുള്ള പതിമൂന്ന് മഹല്ലുകളിലെ മദ്രസാ വിദ്യാർഥികളുടെ ഘോഷയാത്രയും പ്രത്യേക പരിപാടികളും സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡന്റ് സൂപ്പി ഹാജി, മൊയ്തീൻകുഞ്ഞി ഹാജി, ബാവഹാജി, അബൂബക്കർ മാഹിൻ ഹാജി, ആലിക്കുട്ടി, മുസ്തഫ ഉദ്യാവർ, ആരിഫ് തുടങ്ങിയവർ നേതൃത്വംനൽകി.