മുള്ളേരിയ: കാറഡുക്ക, വണ്ണാച്ചെടവ് മേഖലയിൽ ചാഞ്ഞുകിടക്കുന്ന അക്കേഷ്യ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് കാറഡുക്ക പയ്യനടുക്കം കാരുണ്യ സ്വയംസഹായസംഘം അവശ്യപ്പെട്ടു. കാറഡുക്ക സ്കൂൾ ബസ് കാത്തിരിപ്പുകേന്ദ്രത്തിലെത്തുന്ന നൂറുകണക്കിന് കുട്ടികൾക്കും ചാഞ്ഞുകിടക്കുന്ന മരങ്ങൾ ഭീഷണിയാണ്. മരങ്ങൾക്കിടയിലൂടെ വൈദ്യുതക്കമ്പിയുമുണ്ട്. റോഡിലേക്ക് മറിഞ്ഞുവീഴാൻ പാകത്തിലുള്ളവ മാത്രം അപകടാവസ്ഥയിൽനിന്ന് ഒഴിവാക്കുന്ന രീതിയിൽ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് സംഘം പ്രവർത്തകർ പൊതുമരാമത്തിനും വനം വകുപ്പിനും പരാതി നൽകിയിട്ടുണ്ട്.