മുള്ളേരിയ: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വാഹനത്തിൽ കുടുങ്ങിയ പാമ്പിനെ പുറത്താക്കാൻ പഠിച്ചപണി മുഴുവനും നോക്കിയിട്ടും നടന്നില്ല.

കാറഡുക്ക കർമൻതോടി ബ്ലോക്ക് ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിലാണ് മൂർഖൻ പാമ്പ് കയറിക്കൂടിയത്.

എൻജിന്റെ ഭാഗത്ത് കണ്ട പാമ്പിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വാഹനത്തെ അനക്കിയും വെള്ളമൊഴിച്ചും പുറത്താക്കാൻ നോക്കിയിട്ടും പാമ്പിന് കൂസലില്ല.

അകത്തേക്ക് ഇഴഞ്ഞ് പോയതിനാൽ ചൊവ്വാഴ്ച വാഹനം ഉപയോഗിക്കാതെ വച്ചു. പുറത്തുപോകുമെന്ന പ്രതീക്ഷയിൽ ബോണറ്റ് തുറന്നുവെച്ചിരിക്കുകയാണ് അധികൃതർ.