മൊഗ്രാൽപുത്തൂർ: വീട്ടുകാർ വിവാഹത്തിനുപോയനേരത്ത് വീട്ടിൽ കവർച്ചശ്രമം. 13 പവനും 12,000 രൂപയും നഷ്ടപ്പെട്ടുവെന്ന രീതിയിലായിരുന്നു കുടുംബാംഗങ്ങൾ ആദ്യം പോലീസിനോട് പറഞ്ഞത്. മൊഗ്രാൽ പുത്തൂർ ചൗക്കി കുന്നിലെ മുനീറിന്റെ വീട്ടിലായിരുന്നു കവർച്ചശ്രമം. വീട്ടുകാർ പെരിയടുക്കയിലെ ബന്ധുവീട്ടിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം.

അടുക്കളഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ വലിച്ചുതാഴെയിട്ട നിലയിലായിരുന്നു. എന്നാൽ പിന്നീടുനടന്ന അന്വേഷണത്തിൽ നഷ്ടപ്പെട്ടതായിപ്പറയുന്ന സ്വർണവും പണവും അലമാരയിൽനിന്നുതന്നെ കണ്ടെത്തിയതായി പറയുന്നു. കാസർകോട്‌ പോലീസ് അന്വേഷണം നടത്തുന്നു.