മഞ്ചേശ്വരം : കളക്ടറുടെ താലൂക്ക്തല ഓൺലൈൻ പരാതിപരിഹാര അദാലത്ത് മഞ്ചേശ്വരം താലൂക്കിൽ ഓഗസ്റ്റ് ഒന്നിനും കാസർകോട് താലൂക്കിൽ 14-നും നടക്കും. മഞ്ചേശ്വരം താലൂക്ക് അദാലത്തിലേക്ക് 29-ന് രാത്രി 12 വരെയും കാസർകോട് താലൂക്ക് അദാലത്തിലേക്ക് ഓഗസ്റ്റ് 10-ന് രാത്രി 12 വരെയും പരാതികൾ നൽകാം. കുടിവെള്ളം, വൈദ്യുതി, പെൻഷൻ, തദ്ദേശസ്വയംഭരണ-ആരോഗ്യവകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ, പൊതുപ്രശ്നങ്ങൾ എന്നിവ അദാലത്തിൽ ഉന്നയിക്കാം. ഓൺലൈനായി www.edistrict.kerala.gov.in എന്ന വെബ്സൈറ്റിലൂടെയും അക്ഷയ സെന്ററുകൾ വഴിയും താലൂക്ക്, വില്ലേജ് ഓഫീസുകൾ പരാതികൾ സമർപ്പിക്കാം.