മഞ്ചേശ്വരം : സ്വർണക്കള്ളക്കടത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. പൈവളിഗെ പഞ്ചായത്ത് കമ്മിറ്റി ധർണ നടത്തി. ജില്ലാ പ്രസിഡന്റ്‌ കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. പുഷ്പാ അമേഖള, ഹരീശ്ചന്ദ്ര മഞ്ചേശ്വര, സദാശിവ ചേരാൾ, ലോകേഷ് നൊന്ദ, ശ്രീധര ബദിയാർ, സീതാറാം ഷെട്ടി, ബാലകൃഷ്ണ കുരുടപ്പദവ്, വികേഷ് ഷെട്ടി എന്നിവർ സംബന്ധിച്ചു.