മഞ്ചേശ്വരം: വ്യാജ നമ്പർപ്ലേറ്റുമായി വന്ന ടാങ്കർലോറി കുഞ്ചത്തൂർ ചെക്‌പോസ്റ്റിൽ ആർ.ടി.ഒ. അധികൃതർ പിടികൂടി. ലോറി പരിശോധിക്കുന്നതിനിടെ ലോറിയിലുണ്ടായിരുന്ന ജീവനക്കാർ രക്ഷപ്പെട്ടു.

എക്സൈസ് അധികൃതരെ വിവരമറിയിച്ചു. അവരെത്തി വാഹനം പരിശോധിച്ചു. പരിശോധനയിൽ സ്പിരിറ്റല്ലെന്ന് മനസ്സിലായി. പെയിന്റിൽ ഉപയോഗിക്കുന്ന വൈറ്റ് സ്പിരിറ്റെന്ന് സംശയിക്കുന്നു.

നമ്പർപ്ലേറ്റിലെ അക്കങ്ങൾ കൈകൾകൊണ്ട്‌ എഴുതിയതുപോലെയാണ്. തുടർന്ന് വിശദമായി നടത്തിയ പരിശോധനയിലാണ് വ്യാജനമ്പറാണെന്ന് വ്യക്തമായത്.

ഷിമോഗയിൽനിന്ന് കോഴിക്കോട് നടവണ്ണൂരിലേക്ക് പോവുകയായിരുന്നു ടാങ്കർ. സംഭവവുമായി ബന്ധപ്പെട്ട് എം.വി.ഐ. വി.കെ.ദിനേശ്കുമാർ മഞ്ചേശ്വരം പോലീസിൽ പരാതി നൽകി.