കുണ്ടംകുഴി: വീതികൂട്ടി നവീകരിക്കുന്ന പൊയിനാച്ചി-മാണിമൂല (തെക്കിൽ-ആലട്ടി) റോഡ് പണി തടസ്സപ്പെട്ട പള്ളത്തിങ്കാൽ ടൗൺ മുതൽ കുറ്റിക്കോൽ ഇറക്കംവരെ പ്രവൃത്തി വേഗത്തിലാക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. റോഡരികിലെ സർക്കാർ ഭൂമി വ്യക്തികൾ കൈയേറി മതിൽ നിർമിച്ച് കൈവശംവെച്ചിരിക്കുന്നുവെന്ന പരാതിയിൽ കളക്ടർ അധികൃതരോട് റിപ്പോർട്ട് തേടിയിരുന്നു. റോഡിന് ആവശ്യമായ സ്ഥലം അളന്നെടുക്കാൻ ഉത്തരവുണ്ടായിട്ടും ഭരണസ്വാധീനം ഉപയോഗിച്ച് ഇത് നടത്താതിരിക്കുകയാണെന്നും നേതാക്കൾ അറിയിച്ചു. ബി.ജെ.പി. താരംതട്ട ബൂത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കരുണാകരൻ അധ്യക്ഷതവഹിച്ചു.
ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗം ബി.ജനാർദനൻ, പട്ടികജാതി മോർച്ച മണ്ഡലം പ്രസിഡൻറ് സി.ചന്ദ്രൻ, കർഷകമോർച്ച ഉദുമ മണ്ഡലം പ്രസിഡൻറ് എടപ്പണി ബാലകൃഷ്ണൻ നായർ, കെ.നാരായണൻ എന്നിവർ സംസാരിച്ചു.