കുണ്ടംകുഴി: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ് പോലീസ് രണ്ടാം ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് നടത്തി. 44 കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കിയത്.
ബേഡകം പോലീസ് സി.ഐ. ടി.ഉത്തംദാസ് സല്യൂട്ട് സ്വീകരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പി.കെ. ഗോപാലൻ, പായം സുരേഷ് , എം.രഘുനാഥൻ, എം.അനന്തൻ, കെ.മുരളീധരൻ, കെ.മാധവൻ, എ.സി.പി.ഒ. കെ.വാസന്തി, സി.പി.ഒ. കെ.അശോകൻ, സുകുമാരൻ എന്നിവർ സംസാരിച്ചു.