കുണ്ടംകുഴി: പൊതുവിദ്യാലങ്ങളിലെ മികവുകൾ പൊതുസമൂഹവുമായി പങ്കുവെക്കുന്ന പഠനോത്സവത്തിന്റ ഉപജില്ലാതല ഉദ്ഘാടനം കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് പായം സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ എസ്.എസ്.കെ. പ്രോഗ്രാം ഓഫീസർ പി.രവീന്ദ്രൻ പദ്ധതി വിശദീകരിച്ചു. കാറഡുക്ക ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഗോപാലൻ, എ.ഇ.ഒ. അഗസ്റ്റിൻ ബർണാഡ്, ബേഡഡുക്ക വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ധന്യ, സ്കൂൾ പ്രിൻസിപ്പൽ കെ.രത്നാകരൻ, ബി.ആർ.സി. പരിശീലകൻ ജയറാം, എം.രഘുനാഥൻ, കെ.മുരളീധരൻ, എ.ദാമോദരൻ, സ്റ്റാഫ് സെക്രട്ടറി പുഷ്പരാജൻ, പ്രഥമാധ്യാപകൻ പി.ഹാഷിം, പ്രോഗ്രാം കൺവീനർ പി.കെ.ജയരാജൻ എന്നിവർ സംസാരിച്ചു. വിളംബരഘോഷയാത്ര, കുട്ടികളുടെ പഠനമികവുകളുടെ പ്രദർശനം, പുരാവസ്തുപ്രദർശനം, സ്കിറ്റുകൾ, സംവാദം, സെമിനാർ ലഘുനാടകം, കാവ്യാലാപനം, സംഗീതശില്പം, ഇംഗ്ലീഷ് സ്കിറ്റുകൾ എന്നിവ പഠനോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.