കുണ്ടംകുഴി: സി.പി.എം. കുണ്ടംകുഴി ലോക്കൽ വിഭജന കൺവെൻഷൻ കുണ്ടംകുഴിയിൽ നടന്നു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സതീഷ് ചന്ദ്രൻ ഉദ്ഘാടനംചെയ്തു. കുണ്ടംകുഴി ലോക്കൽ കമ്മിറ്റി വിഭജിച്ച് മരുതടുക്കം, കുണ്ടംകുഴി എന്നീ ലോക്കൽ കമ്മിറ്റികൾ നിലവിൽവന്നു. പി.കെ.ഗോപാലൻ അധ്യക്ഷതവഹിച്ചു. ബേഡകം ഏരിയാ സെക്രട്ടറി സി.ബാലൻ, ഇ.പദ്മാവാതി, എ.ദാമോദരൻ, എം.അനന്തൻ, ജയപുരം ദാമോദരൻ, എന്നിവർ സംസാരിച്ചു. മരുതടുക്കം ലോക്കൽ സെക്രട്ടറിയായി കെ.മുരളീധരൻ, കുണ്ടംകുഴി ലോക്കൽ സെക്രട്ടറിയായി പി.കെ.ഗോപാലൻ എന്നിവരെ തിരഞ്ഞെടുത്തു.
മരുതടുക്കം ലോക്കൽ കമ്മിറ്റി പുതിയ അംഗങ്ങൾ: എ.എ.മൂസ, ബി.എൻ.സുരേഷ്, സുജിത്ത്, ഹരീഷ്. കുണ്ടംകുഴി ലോക്കൽ പുതിയ അംഗങ്ങൾ: സതീശൻ, അമീർ പാഷ, ഇ.ബാബു, ഭാസ്കരൻ, രജിത.