കുണ്ടംകുഴി: എടപ്പണി തുളിച്ചേരി തറവാട് കളിയാട്ടം 23 മുതൽ 27 വരെ നടക്കും.
ഞായറാഴ്ച തെയ്യംകൂടൽ. രാത്രി എട്ടിന് നാൽവർ തെയ്യങ്ങളുടെ തിടങ്ങൽ, എരിഞ്ഞിപ്പുഴ ചാമുണ്ഡി, പഞ്ചുരുളി തെയ്യങ്ങൾ. തുടർന്ന് മോന്തിക്കോലം.
തിങ്കളാഴ്ച പകൽ 11-ന് എരിഞ്ഞിപ്പുഴ ചാമുണ്ഡി, പഞ്ചുരുളി തെയ്യങ്ങളുടെ പുറപ്പാട്. രാത്രി എട്ടിന് നാൽവർതെയ്യങ്ങൾ, രക്തേശ്വരിതെയ്യം, വിഷ്ണുമൂർത്തിതെയ്യം, ചിരട്ടകൊട്ടിതെയ്യം.
ചൊവ്വാഴ്ച 11-ന് രക്തേശ്വരി, വിഷ്ണുമൂർത്തി തെയ്യങ്ങളുടെ പുറപ്പാട്. വൈകീട്ട് നാലിന് ഗുളികൻതെയ്യം.
ബുധനാഴ്ച രാത്രി എട്ടിന് പഞ്ചുരുളി, പടിഞ്ഞാർചാമുണ്ഡി തെയ്യങ്ങൾ. തുടർന്ന് മോന്തിക്കോലം.
വ്യാഴാഴ്ച പകൽ 11-ന് പഞ്ചുരുളി, പടിഞ്ഞാർ ചാമുണ്ഡി, ഗുളികൻ തെയ്യങ്ങൾ. ശേഷം വിളക്കിലരി.